സ്പ്രിന്‍ക്ലര്‍ ഇടപാട്: ഐടി സെക്രട്ടറി രാജിവയ്ക്കണമെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കരന്‍ സ്ഥാനമൊഴിയണമെന്ന് കെ. മുരളീധരന്‍ എം.പി. സ്പ്രിന്‍ക്ലര്‍ കേസില്‍ പ്രതിപക്ഷം പറഞ്ഞതാണ് കോടതി അംഗീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

രണ്ട് ലക്ഷം പേരുടെ ഡേറ്റാ ശേഖരിക്കാന്‍ കഴിവ് ഇല്ലെങ്കില്‍ ഐടി സെക്രട്ടറി ഇത്രയും കാലം എന്താണ് ചെയ്തെന്നും മുരളീധരന്‍ ചോദിച്ചു. കൂടാതെ ഐടി സെക്രട്ടറി പറ്റിയ തെറ്റ് വിശദീകരിക്കാന്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറി ഇറങ്ങുന്ന അവസ്ഥ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരന്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി വിചിത്രമാണെന്നും ബിജെപിയിലെ ഒരു വിഭാഗത്തിന്‍്റെ അറിവോടെയാണ് സ്പ്രിംഗ്ളര്‍ ഇടപാട് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

error: Content is protected !!