ജോലി ഒഴിവ് : ഹെല്‍ത്ത് മിഷനിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ഡാറ്റാ മാനേജരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരും 40 വയസില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഐടി/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ സഹിതം ഏപ്രില്‍ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുമ്പായി careernhm2@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.

error: Content is protected !!