കോവിഡ് 19: രാജ്യത്ത് ഇന്ന് മൂന്ന് പേര്‍ മരിച്ചു
ഡൽഹി : കോവിഡ് ബാധിച്ച് ഗുജറാത്തിലും ജാര്‍ഖണ്ഡിലും തമിഴ്നാട്ടിലും ഓരോ മരണം കൂടി. ഡല്‍ഹിയിൽ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 20 മലയാളികളും ഉള്‍പ്പെടും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഡല്‍ഹിയിലെ 33 പ്രദേശങ്ങള്‍ അതീവ നിയന്ത്രണ മേഖലകളായി പ്രഖ്യാപിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 34 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 273 പേര്‍ ഇതുവരെ മരിച്ചു. 909 പേര്‍ക്ക്‍ കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പഞ്ചാബിൽ ലോക്ഡൌണ്‍ പരിശോധനക്കിടെ പൊലീസ്കാരന് നേരെ ആക്രമണം നടന്നു. പട്യാലയിലെ പച്ചക്കറി ചന്തയിൽ പരിശോധന നടത്തുന്നതിനിടെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമികള്‍ പൊലീസുകാരന്റെ കൈ വെട്ടി മാറ്റി.