കേരളത്തിൽ നാലു ലക്ഷം അതിഥി തൊഴിലാളികൾ, നാട്ടിലെത്തിക്കാൻ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

നാലു ലക്ഷത്തോളം അതിഥി തൊഴിലാളികൾ നിലവിൽ കേരളത്തിലുണ്ടെന്നാണ് കണക്കെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരെ ഘട്ടം ഘട്ടമായി തിരികെ നാട്ടിലെത്തിക്കുന്നതിന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം വീണ്ടും കേന്ദ്രത്തിനു മുന്നിൽ വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനമൊട്ടാകെ നിലവിൽ 20788 ക്യാന്പുകളിലായി 360753 അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് ഐഎഎസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. ഏപ്രിൽ 26 വരെയുള്ള കണക്കുകളാണു പുറത്തുവിട്ടത്.
തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുള്ളതായും ജില്ലാ ഭരണകൂടം മുഖേന ഏർപ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണ്‍ വക ഭക്ഷണം വിതരണം ചെയ്തിട്ടുള്ളതായും അദ്ദേഹം പറഞ്ഞു