ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, ജില്ല ആശുപത്രിയിലെ നഴ്സ്, മരിയാപുരം സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരിയാപുരം സ്വദേശി ബംഗളൂരുവില്‍ നിന്ന് എത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സ്, തൊടുപുഴ നഗരസഭാംഗം, മരിയാപുരം സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 17 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ച മൂന്നു പേരെയും ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
കൂടാതെ റെഡ്സോണിലായ ഇടുക്കി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.