കേരളത്തില്‍ ഏപ്രില്‍ 23 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ മഴ ശക്തമാകാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലും, കര്‍ണാടകയിലും, തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിലും ഏപ്രില്‍ 23 മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
കനത്ത മഴയോടൊപ്പം ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. അതേസമയം രാജ്യത്ത് ഇത്തവണ കാലവര്‍ഷം സാധാരണ നിലയിലായിരിക്കാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ദീര്‍ഘകാല ശരാശരിയുടെ നൂറ് ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് നിഗമനം.