തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ഉറങ്ങികിടക്കുകയിയിരുന്ന യുവതിക്കുനേരെ ആസിഡ് ആക്രമണം. വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്താണ് അക്രമി ആസിഡൊഴിച്ചത്.

ഗുരുതര പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെക്‌നോപാര്‍ക്കില്‍ ശുചീകരണത്തൊഴിലാളിയാണ് പരിക്കേറ്റ യുവതി.

മുഖത്തും ശരീരത്തുമായി യുവതിക്ക് 29 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറയുന്നു. സംഭവത്തേത്തുടര്‍ന്ന് ഉടന്‍തന്നെ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടാതെ യുവതിയുടെ മുന്‍ഭര്‍ത്താവായ വിനീഷ് എന്നയാളെ പൊലീസ് പിടിച്ചു. നേരത്തേയും യുവതിയുടെ പരാതിയില്‍ വിനീഷിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

error: Content is protected !!