മദ്യം കിട്ടിയില്ല : പെയിന്റും വാർണിഷും കഴിച്ച് മൂന്ന് പേർ മരിച്ചു
മദ്യ വിതരണ കേന്ദ്രങ്ങൾ അടച്ചതോടെ ലഹരിക്കായി പെയിന്റും വാർണിഷും കഴിച്ച് തമിഴ്നാട് ചെങ്കൽപേട്ടിൽ മൂന്ന് പേർ മരിച്ചു. ശിവശങ്കർ, പ്രദീപ്, ശിവരാമൻ എന്നിവരാണ് മരിച്ചത്.
ഇവർ മൂന്നുപേരും ഒരുമിച്ചാണ് പെയിന്റും വാർണിഷും കഴിച്ചത്. പിന്നാലെ ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ചെങ്കൽപേട്ടയിലെ സർക്കാർ ആശുപത്രിയിൽ ഇവരെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കേന്ദ്ര സർക്കാർ മാർച്ച് 25 മുതൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളും അടച്ചിട്ടിരിക്കുകയാണ്.