കോവിഡ് 19 :കണ്ണൂരിൽ നിരീക്ഷണത്തിലുള്ളത് 7836 പേര്‍

കണ്ണൂർ : ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7836 ആയി. ഇവരില്‍ 102 പേര്‍ ആശുപത്രിയിലും 7734 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 52 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 9 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 31 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെ 1189 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 902 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 824 എണ്ണം നെഗറ്റീവാണ്. 287 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ജില്ലയില്‍ 72 കോവിഡ് പോസിറ്റീവ് കേസുകളുണ്ട്.

error: Content is protected !!