സംസ്ഥാനത്ത് ഇന്ന് (06:04 :2020 ) 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു : കണ്ണൂരിന് ആശ്വാസം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഒരുപരിധി വരെ തടയാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ ആണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാസർകോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവർ.
കാസർകോട് 6 പേർ വിദേശത്തുനിന്നു വന്നവരും 3 പേർക്കു സമ്പർക്കത്തിലൂടെയുമാണു രോഗം രോഗം പകർന്നത്. മലപ്പുറത്തും കൊല്ലത്തും ഉള്ള രോഗികൾ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.പത്തനംതിട്ടയിലെ രോഗി വിദേശത്തുനിന്നു വന്നതാണ്. സംസ്ഥാനത്ത് രോഗം തടഞ്ഞു നിർത്താൻ സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു
ഇതുവരെ സംസ്ഥാനത്ത് 327 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 പേർ ചികിത്സയിലുണ്ട്. 152804 പേർ നിരീക്ഷണത്തിലുണ്ട്. 152009 പേർ വീടുകളിൽ. 895 പേർ ആശുപത്രികളിൽ.