കോ​വി​ഡ് ബാ​ധി​ച്ച മ​ല​യാ​ളി ന​ഴ്സി​ന്‍റെ കു​ഞ്ഞി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ഡ​ൽ​ഹി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച മ​ല​യാ​ളി ന​ഴ്സി​ന്‍റെ കു​ഞ്ഞി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞി​നാ​ണ് കൊ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്.നിലവില്‍ രണ്ട് പേരുടെയും ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്. കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നൽകുന്നുണ്ട്.

ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 29പേരാണ് ഈ ആശുപത്രിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്.ഏപ്രില്‍ 1മുതല്‍ ആശുപത്രി അടച്ചതായി പ്രഖ്യാപിച്ചിരുന്നു.

error: Content is protected !!