ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു

വാഷ്ങ്ടണ്‍: ലോകത്താകമാനം കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 31ലക്ഷത്തിലധികം പേര്‍ക്ക്. രണ്ടു ലക്ഷത്തി പതിനേഴായിരത്തില്‍പരം ആളുകളാണ് വിവിധ രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച്‌ മരിച്ചത്. 210 രാജ്യങ്ങളിലായി സ്ഥിരീകരിച്ച കൊറോണയില്‍ നിന്നും ഇതുവരെ ഒന്‍പതര ലക്ഷത്തോളം പേര്‍ക്കാണ് രോഗ മുക്തരാകാന്‍ സാധിച്ചിട്ടുളളത്.

അമേരിക്കയിലാണ് കൊവിഡ് ഏറ്റവുമധികം നാശം വിതച്ചത്. 1,035,765 പേര്‍ക്കാണ് അമേരിക്കയില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 59,266 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 142,238 പേര്‍ രോഗമുക്തി നേടി.

സ്പെയിന്‍- 2,32,128, ഇറ്റലി- 2,01,505, ഫ്രാന്‍സ്- 1,65,911, ജര്‍മനി- 1,59,912, ബ്രിട്ടന്‍- 1,61,145, തുര്‍ക്കി- 1,14,653, ഇറാന്‍- 92,584, റഷ്യ- 93,558 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലായി കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം. എന്നാല്‍ കൊവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 82,858 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ ചൈന പുറത്തുവിട്ടത് തെറ്റായ വാര്‍ത്തകളാണെന്നും റിപ്പോര്‍ട്ടുണ്ട്. 4,633 പേരാണ് ചൈനയില്‍ ആകെ മരിച്ചത്. സ്പെയിന്‍- 23,822, ഇറ്റലി- 27,359, ഫ്രാന്‍സ്- 23,660, ജര്‍മനി- 6,314, ബ്രിട്ടന്‍- 21,678, തുര്‍ക്കി- 2,992, ഇറാന്‍- 5,877, റഷ്യ- 867 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം.

error: Content is protected !!