കോവിഡ് 19 : ഖത്തറില്‍ 252 പുതിയ രോഗികള്‍

ഖത്തർ : ഖത്തറില്‍ 252 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ സ്വദേശികളിലും വിദേശികളിലുമാണ് പുതുതായി രോഗം കണ്ടെത്തിയത്.

ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3231 ആയി.അതെ സമയം 59 പേര്‍ക്ക് കൂടി രോഗം ഭേദമായി.ആകെ രോഗവിമുക്തി നേടിയവര്‍ ഇതോടെ 334 ആയി.

1726 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനകള്‍ നടത്തിയത്.ആകെ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം ഇതോടെ 50828 ആയി. ചികിത്സയിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Content is protected !!