കോവിഡ് 19 :രാജ്യത്ത് 24 മണിക്കൂറിനിടെ 31 പേർ മരിച്ചു

ഡൽഹി :രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 31 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 355 ആയി ഉയർന്നു. കോവിഡ് ബാധിതരുടെ എണ്ണത്തിലും വലിയ വർധനയാണ് ഉണ്ടായത്.
കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 10,815 പേർക്ക് ആണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. 1463 കേസുകളാണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത്.
ഇന്ന് 179 പേർക്ക് രോഗം ഭേദമായി. ഇതോടെ ഇതുവരെ ആകെ 1,036 പേർക്ക് രോഗം സുഖപ്പെട്ടു. ഇതിനിടെ ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്റെ കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.