കൊവിഡ് 19: ഇന്ത്യയില്‍ 1543 പേര്‍ക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു, 24 മണിക്കൂറിനിടെ 62 മരണം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 1543 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഇന്ത്യയി​ല്‍ രോഗ ബാധിതരുടെ എണ്ണം 29,453 ആയി ഉയര്‍ന്നു. ഇതില്‍ 6,868 രോഗികള്‍ രോഗം ഭേദമായി ആശുപത്രി വിട്ടവരാണെന്ന്​ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്​ അറിയിച്ചു.

അതേസമയം, കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 934 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 പേര്‍ക്കാണ് ജീവന നഷ്ടമായത്. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്കാണിത്. 1,543 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

error: Content is protected !!