ഇ​ന്ത്യ​യി​ലെ കോ​വി​ഡ് കേ​സു​ക​ൾ 21,000 ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് കേ​സു​ക​ൾ 21,000 ക​ട​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 21,393 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. 681 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 16,454 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 4,257 പേ​ർ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 5,652 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 269 പേ​ർ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഗു​ജ​റാ​ത്തി​ലും ഡ​ൽ​ഹി​യി​ലു​മാ​ണ്. 2,407 പേ​ർ​ക്കാ​ണ് ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 103 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ഡ​ൽ​ഹി 2248 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 48 പേ​ർ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

മ​ധ്യ​പ്ര​ദേ​ശിൽ 1592 പേർക്കും ഉ​ത്ത​ർ​പ്ര​ദേ​ശിൽ 1449 പേർക്കും രാ​ജ​സ്ഥാ​നിൽ 1890 പേർക്കും ത​മി​ഴ്നാ​ട് 1629 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

error: Content is protected !!