രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 392 ആ​യി

ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. 11,933 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 10,197 പേ​രും ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. 1,344 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്.

392 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ത്യ​യി​ൽ മ​രി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ ലോ​ക്ക് ഡൗ​ണ്‍ നീട്ടിയിരിക്കുകയാണ്.

രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 2,687 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്രയി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 178 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യ്ക്കു പു​റ​മേ ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ൽ 1,204 പേ​ർ​ക്കാ​ണ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​വി​ടെ 12 പേ​രാ​ണ് കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ 1,561 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 30 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. രാ​ജ​സ്ഥാ​ൻ 1,005 പേ​ർ​ക്കാ​ണ് രോ​ഗ​മു​ള്ള​ത്. ഇ​വി​ടെ മൂ​ന്ന് മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ൽ 53 പേ​രും ഗു​ജ​റാ​ത്തി​ൽ 30 പേ​രും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.

error: Content is protected !!