കോവിഡ് രോഗികളെ ചികിത്സിച്ച സൈനിക ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു

ഡൽഹി :കോവിഡ് രോഗികളെ ചികിത്സിച്ച സൈനിക ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു. ലഫ്. കേണൽ പദവിയിലുള്ള ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ഉൾപ്പെടെ 17 പേരെ ഇതോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ സൈന്യത്തില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
ഡല്‍ഹിയില്‍ കൊറോണയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് വരികയായിരുന്നു ഡോക്ടറെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സേനയിൽ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഡോക്ടറാണ് ഇദ്ദേഹം.