ജീവനക്കാരന് കൊവിഡ്: നീതി ആയോഗ് ഓഫീസ് അടച്ചു

ന്യൂഡല്‍ഹി: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ നീതി ആയോഗിന്റെ ഓഫീസ് സീല്‍ ചെയ്യാന്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം.
ഡയരക്ടര്‍ തസ്തികയില്‍ ജോലി ചെയ്യുനന്നയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് പരിശോധനാ ഫലം ലഭിച്ചത്. ഫലം ലഭിച്ച ഉടനെ അദ്ദേഹം ബന്ധപ്പെട്ടവരെ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് നീതി ആയോഗ് അഡൈ്വസര്‍ ആലോക് കുമാര്‍ പറഞ്ഞു. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരോടെല്ലാം സെല്‍ഫ് ക്വാറന്റൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ വ്യോമയാന മന്ത്രാലത്തിലെയും രാഷ്ട്രപതി ഭവനിലെയും ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.