കൊവിഡ് 19: രാജ്യത്ത് 5274 പേര്‍ക്ക് രോഗബാധ

ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 5274 ആയി ഉയര്‍ന്നു. ഇതുവരെ 149 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 411 പേര്‍ ഇതുവരെ രോഗമുക്തി നേടി. ആഗോളതലത്തില്‍ 15.11 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള പത്ത് രാജ്യങ്ങളില്‍ ഏഴും യൂറോപ്പിലാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 1135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 117 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 8 പേര്‍ മരിച്ചു. ധാരാവിയിലെ മരണം ഉള്‍പ്പെടെ അഞ്ചും മുംബൈയിലാണ്. രാജ്യത്ത് ആദ്യമായി സാമൂഹിക വ്യാപനം സ്ഥിരീകരിച്ച മുംബെയില്‍ കൊറോണ രോഗികളുടെ എണ്ണം 700 കടന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ കൊറോണ ബാധിതര്‍ എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42ഉം നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരുമാണ്. ചെന്നൈയാണ് ഹോട്ട്സ്പോട്ട്. 156 പേരാണ് നഗരത്തില്‍ മാത്രം കൊറോണ ബാധിതര്‍. ഇതോടെ നഗരത്തിലെ 67 സ്ഥലങ്ങള്‍ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ കൊറോണ സ്ഥിരീകരിച്ച മൂന്ന് ഡോക്ടര്‍മാരുടെ സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി.
കര്‍ണാടകത്തില്‍ കൊറോണ മരണം അഞ്ചായി.കലബുറഗിയില്‍ 65 കാരന്‍ മരിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ ആക്കാതിരുന്ന സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു. ഇന്നലെ ആറ് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.