കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85) ആണ് മരിച്ചത്. വീരാന്‍കുട്ടിയുടെ അവസാനത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
മൂന്ന് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ സ്രവം വീണ്ടും കോവിഡ് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളെജിലായിരുന്നു ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്.
ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. വീരാന്‍ കുട്ടിക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. വൃക്ക രോഗത്തിന് രണ്ട് വര്‍ഷമായി ചികിത്സയിലാണ്.