രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നീ​ണ്ട യു​ദ്ധ​മാ​ണ് കോ​വി​ഡി​നെ​തി​രെ ന​ട​ത്തു​ന്ന​ത്. രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞ ഇ​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കും. വ്യ​ത്യ​സ്ഥ മേ​ഖ​ല​ക​ളി​ല്‍ വ്യ​ത്യ​സ്ഥ നി​ലാ​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​റ​ഞ്ഞു.

തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്തിടത്ത് കൂടുതല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും ഈ നിലപാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം പരമാവധി ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.

error: Content is protected !!