എണ്ണ വില കൂപ്പുകുത്തി: അമേരിക്കന്‍ വിപണിയില്‍ ബാരലിന് വില പൂജ്യത്തിലും താഴെ

ന്യൂയോര്‍ക്ക്‌: യുഎസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തി എണ്ണവില. പൂജ്യത്തിലും താഴേക്കാണ്‌ യുഎസില്‍ എണ്ണവില വീണത്‌. എണ്ണ സംഭരണം പരിധി കടന്നതും, ഉത്‌പാദനത്തില്‍ കുറവ്‌ വരാതിരുന്നതുമാണ്‌ വലിയ ഇടിവിന്‌ കാരണമായത്‌. തിങ്കളാഴ്ച മൈനസ് 37.63 ഡോളറിലേക്കാണ് വില കൂപ്പുകുത്തിയത്.

അമേരിക്കയിലെ പ്രധാന സംഭരണകേന്ദ്രങ്ങളായ കുഷിംഗിലും ഒക്ലഹോമയിലും സംഭരണം പരമാവധിയെത്തി. ലോകത്തെ മിക്ക സംഭരണകേന്ദ്രങ്ങളിലും സ്ഥിതി സമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ സംഭരണം പരമാവധിയെത്തി. നിയന്ത്രണങ്ങള്‍ ശക്തമായതിനാല്‍ റിഫൈനറികളിലെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ക്ക് ഉടനെയൊരു മാറ്റം പ്രതീക്ഷിക്കാനാകില്ല ‘ അനലിസ്റ്റായ ഫില്‍ ഫ്‌ളിന്‍ പറയുന്നു.

സംഭരണപരിധി കഴിഞ്ഞതോടെ കൂടുതല്‍ വരുന്ന എണ്ണയുടെ സംഭരണത്തിനായി പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് പല കേന്ദ്രങ്ങളും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

error: Content is protected !!