ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ബര്‍മിങ്ങാമില്‍ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗമായ ഡോ. അമീറുദ്ദീന്‍ (73) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് യു.കെയില്‍ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം.

മൂന്നാഴ്ചയായി കൊവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എന്‍എച്ച്‌എസില്‍നിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു.

അമീറുദ്ദീന്റെ മരണത്തോടെ വിദേശത്ത് മരിച്ച പ്രവാസികളുടെ എണ്ണം മുപ്പതായി. പരേതനായ ഡോ. മീരാന്‍ റാവുത്തറുടെ മകനാണ്. കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. മക്കള്‍: ഡോ. നെബില്‍, നദീം. ഡോ. സലിം (കാനഡ), ഷംസിയ എന്നിവര്‍ സഹോദരങ്ങളാണ്. അമീറുദ്ദീന്റെ പിതാവിന്റെ പേരില്‍ തിരുവനന്തപുരത്തുള്ള ഡോ. മീരാന്‍ റാവുത്തര്‍ മെമ്മോറിയല്‍ ചികിത്സകള്‍ക്കായി എത്തുന്ന നൂറുകണക്കിന് രോഗികള്‍ക്കു സൗജന്യ ഭക്ഷണവും താമസ സൗകര്യവും ചികിത്സാസഹായവും നല്‍കുന്നുണ്ട്.

error: Content is protected !!