കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

ദുബായ്: കോവിഡ് 19 ബാധിച്ച്‌ ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കല്‍ അബ്ദു റഹ്മാന്‍ ആണ് ദുബായില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ദുബായില്‍ ഹോട്ടല്‍ മാനേജരായ ഇദ്ദേഹം കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: റഊഫ്, റംഷാദ്, റസ്ലിയ, റിസ് വാന. മരുമക്കള്‍: അനീസ്, ഷുഹൈല്‍, ഫാത്ത്വിമ, അര്‍ഫാന.

error: Content is protected !!