കോവിഡ് 19 : ലോകത്ത് മരണം എഴുപതിനായിരത്തിലേക്കടുക്കുന്നു

ലോകത്ത് കോവിഡ് മരണം എഴുപതിനായിരത്തിലേക്കടുക്കുന്നു. 12 ലക്ഷത്തി എഴുപത്തി രണ്ടായിരത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 913 പേരും ഇറ്റലിയില്‍ 525 പേരും സ്പെയിനിൽ 674 പേരും മരിച്ചു.

200 ലേറെ രാജ്യങ്ങളിലായി 12 ലക്ഷത്തില്‍പരം ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 69,413 പേര്‍ക്ക് ഇതുവരെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 913 പേര്‍ മരിച്ച അമേരിക്കയിൽ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. 9,365 പേരാണ് അമേരിക്കയിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ . സ്​പെയിനിൽ 471 പുതിയ മരണങ്ങൾ റിപ്പോർട്ട്ചെയ്യപ്പെട്ടതോടെ മരണം 12,418 ആയി. കൊറോണ ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന സ്‌പെയിനിൽ​ 130,759 രോഗികൾ ആയി. അതേസമയം അമേരിക്കയിൽ പുതിയ 17,305 കേസുകളടക്കം 3.28 ലക്ഷം കോവിഡ്​ കേസുകളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​.

നിലവിൽ ലോകത്തെ കൊറോണ ഹോട്​സ്​പോട്ടായി മാറിയ അമേരിക്ക ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളുടെ സഹായം​ തേടിയിട്ടുണ്ട്​​. പുതുതായി 621 കോവിഡ്​ മരണങ്ങൾ സ്ഥിരീകരിക്കപ്പെട്ട ബ്രിട്ടനിൽ ആകെ മരണ സംഖ്യ 4,934 ആയി. പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ അടക്കം വൈറസ്​ബാധയേറ്റ്​ ​െഎസൊലേഷനിൽ കഴിയുന്ന യു.കെയിൽ നിലവിൽ വലിയ പ്രതിസന്ധിയാണ്​ നിലനിൽക്കുന്നത്​. ലോകത്താകെ 12 ലക്ഷത്തി എഴുപത്തി രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടപ്പോൾ 2 ലക്ഷത്തി 56ആറായിരത്തിലധികം ആളുകൾ രോഗമുക്​തി നേടി ആശുപത്രി വിട്ടു.

error: Content is protected !!