ചൈനയില്‍ കോവിഡ് മരണമില്ലാതെ 24 മണിക്കൂര്‍:അമേരിക്കയില്‍ പിടിമുറുക്കി കോവിഡ്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക്. മരണം മുക്കാല്‍ ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. ചൈനയില്‍ ഇതാദ്യമായി കോവിഡ് മരണമില്ലാത്ത 24 മണിക്കൂര്‍ പിന്നി‌ട്ടു.

അമേരിക്കയില്‍ രോഗികളുടെ എണ്ണം നാലുലക്ഷത്തോട് അടുക്കുകയാണ്. മരണം 11000 ആയി. ന്യൂയോര്‍ക്കില്‍ മാത്രം അയ്യായിരത്തോളം മരണം. ഇറ്റലിയില്‍ ആഴ്ചകള്‍ക്കു ശേഷം പുതിയ രോഗികളുടെ എണ്ണം നാലായിരത്തിനു താഴെ വന്നു. മരണനിരക്കും കുറഞ്ഞു.

ആകെ മരണസംഖ്യ 16000 കടന്നു. സ്പെയിനിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണവും മരണസംഖ്യയും കുറയുകയാണ്. നാലായിരത്തിലധികം രോഗികളും 500 മരണവുമാണ് 24 മണിക്കൂറിനി‌ടെ റിപോര്‍ട്ട് ചെയ്തത്. ജര്‍മനിയില്‍ രോഗികളുടെ എണ്ണം 103,375 ആയെങ്കിലും 1,822 മരണം മാത്രമാണുള്ളത്. ഫ്രാന്‍സില്‍ രോഗികളുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുകയാണ്. മരണം 8,911 ആയി. യുകെയില്‍ 5,373 പേര്‍ മരിച്ചു. 10 ശതമാനത്തില്‍ കൂടുതലാണ് യു.കെയിലെ മരണനിരക്ക്. കോവിഡ് കാലം തുടങ്ങിയതു മുതല്‍ ഇതാദ്യമായി ചൈനയില്‍ മരണമില്ലാത്ത 24 മണിക്കൂര്‍ പിന്നിട്ടു. 32 പുതിയ രോഗികളാണ് ചൈനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

error: Content is protected !!