കണ്ണൂരില്‍ കൊവിഡ് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ചു

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ചു. കാസര്‍കോട് സ്വദേശിയായ യുവതിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ തുടരും.