കോവിഡ് രഹിത ജില്ലയായി തൃശൂരും മാറുന്നു
തൃശൂർ : കോവിഡ് രഹിത ജില്ലയായി തൃശൂരും മാറുന്നു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 15 വയസുകാരന്റെ രോഗം ഭേദമായതോടെയാണ് തൃശൂരും കോവിഡിൽനിന്ന് മുക്തമായി.
ചാലക്കുടി സ്വദേശിയായ 15 വയസുകാരനാണ് ഇന്ന് രോഗമുക്തനായത്. കൗമാരക്കാരൻ ശനിയാഴ്ച രാത്രിയോടെ ആശുപത്രിയിൽനിന്നും വീട്ടിലേക്ക് മടങ്ങും. തൃശൂരിൽ 13 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. എല്ലാവരും രോഗ മുക്തരായിരിക്കുകയാണ്.
വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. ജില്ലയിൽ 4552 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 10 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. പഴുതടച്ച പ്രതിരോധ പ്രവർത്തനമാണ് ജില്ല കോവിഡ് മുക്തമാകാൻ ഇടയാക്കിയതെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.