പത്തനംതിട്ട ജില്ലയ്ക്ക് ഏപ്രിൽ 25 മുതൽ ലോക്ക്ഡൗണിന് ഭാഗിക ഇളവ് അനുവദിക്കുമെന്ന് മന്ത്രി കെ. രാജു.

പത്തനംതിട്ട: കോവിഡ്19 രോഗം നിയന്ത്രണവിധേയമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
ഇളവുകള്‍ അനുവദിക്കുന്നതിന്റെ മാര്‍ഗരേഖ ജില്ലാഭരണകൂടം ജനങ്ങളില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ കൃഷി, ചെറുകിട വ്യവസായിക പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകള്‍ എന്നിവ സുരക്ഷാ ക്രമീകരണങ്ങളോടെ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് ഓഫീസുകളും വില്ലേജ് ഓഫീസുകളും പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. ജില്ലാ അതിര്‍ത്തികളും തുറക്കില്ല. ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വീസുകള്‍, സ്വകാര്യ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ ഉപാധികളോടെ അനുവദിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ തൊഴിലുറപ്പ് ജോലികൾ, നിര്‍ത്തിവച്ചിരുന്ന നിർമാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പുനരാരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.