കോവിഡ് 19 : മഹാരാഷ്ട്രയിൽ ഇന്ന് ഏഴ് മരണം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം. 288 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 194 ആയി. ചേരി പ്രദേശങ്ങളിൽ ഉൾപ്പടെ സമൂഹ വ്യാപന സാധ്യത നിൽനിൽക്കുന്നുണ്ട്. മുംബൈ വോക്കാർഡ് ആശുപത്രിയിൽ15 നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേർ മലയാളി നഴ്സുമാരാണ്. ഇതേ ആശുപത്രിയിൽ നേരത്തെ 50 മലയാളി നഴ്സുമാർക്ക് രോഗം സ്ഥീരികരിച്ചിരുന്നു.
പൂനെ റൂബി ഹാൾ ആശുപത്രിയിലെ രണ്ട് മലയാളികൾ നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി 23 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ജി സൗത്ത് വാർഡിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ രോഗ വ്യാപനം നടക്കുന്നത്. വർലി പ്രഭാ ദേവി മേഖലകളിലും രോഗം പടരുന്നുണ്ട്. ധാരാവിയിൽ 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശം അണുവിമുക്തമാക്കുന്നതും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. 300 പേർക്ക് ഇതുവരെ മഹാരാഷ്ട്രയിൽ രോഗം ഭേദമായി. 3 മാസത്തേയ്ക്ക് വീട്ടുവാടക പിരിയ്ക്കരുതെന്നും വാടക നൽകാത്തതിന്റെ പേരിൽ ആരെയും ഇറക്കി വിടരുതെന്നും ഉടമസ്ഥർക്ക് മഹാരാഷ്ട്ര സർക്കാർ നിർദ്ദേശം നൽകി.