കൊവിഡ് ബാധിതർ 16 ലക്ഷം കടന്നു: മരണസംഖ്യ 95,000

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം 1,603,719 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 95,721 ആയി. ചികിത്സ തേടിയിരുന്ന 356,640 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുള്ള 49,127 പേര്‍ അതീവ ഗുരതരാവസ്ഥയില്‍ കഴിയുകയാണ്. 184 രാജ്യങ്ങള്‍ വൈറസ് ബാധയുടെ പിടിയിലാണ്.

അമേരിക്കയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു. 16,691 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 25,928 ആളുകള്‍ രോഗമുക്തി നേടി. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 161,504 പേര്‍. ന്യൂ ജെഴ്സി-51,027, മിഷിഗന്‍-21,504, കാലിഫോണിയ-19,971 എന്നിവയാണ് കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളുടെ കണക്ക്.

സ്പെയിന്‍- 1,53,222, ഇറ്റലി-1,43,626, ജര്‍മനി-1,18,235, ഫ്രാന്‍സ്-1,17,749, ചൈന-81,907, ഇറാന്‍-66,220, യു.കെ-65,077 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ രാജ്യം തിരിച്ചുള്ള കണക്ക്.

സ്പെയിനില്‍ 15,447 പേര്‍ മരണപ്പെട്ടു. ഇറ്റലി-18,279, ജര്‍മനി-2,607, ഫ്രാന്‍സ്-12,210, ചൈന-3,336, ഇറാന്‍-4,110, യു.കെ-7,978 -ഇതാണ് വിവിധ രാജ്യങ്ങളിലെ മരണസംഖ്യ.

ആഫ്രിക്കന്‍ വന്‍കരയില്‍ വൈറസ് ബാധിതരുടെ എണ്ണം 11,440ല്‍ എത്തി. ആകെ 574 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,405 പേര്‍ രോഗമുക്തി നേടി. 52 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് വ്യാപനം സ്ഥിരീകരിച്ചു. രണ്ടിടത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൗത്ത് ആഫ്രിക്ക (1,845), അള്‍ജീരിയ (1,572), മൊറോക്കോ (1,275) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്.

error: Content is protected !!