സംസ്ഥാനത്തെ റോ​ഡു​ക​ളി​ൽ വ​ൻ തി​ര​ക്ക്; മാ​ർ​ക്ക​റ്റു​ക​ളി​ൽ ശാ​രീ​രി​ക അ​ക​ല​മി​ല്ല; ക​ർ​ശ​ന ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: റോ​ഡു​ക​ളി​ലും ക​ന്പോ​ള​ങ്ങ​ളി​ലും ര​ണ്ടു ദി​വ​സ​മാ​യി വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​ത് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സും ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ലി​യ വാ​ഹ​ന​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മാ​ർ​ക്ക​റ്റു​ക​ളി​ൽ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. കൃ​ത്യ​മാ​യി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കും. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ത്തു​ന്ന​തി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട​ൽ വേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ക​ട​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്. ഇ​തി​നു കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​മു​ണ്ട്. അ​തി​നു വി​രു​ദ്ധ​മാ​യ രീ​തി​ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ങ്കി​ൽ അ​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

error: Content is protected !!