സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു : കണ്ണൂരിൽ 4 പേർക്ക്

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്‍-1, കാസര്‍കോട്-1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്നും വന്നവരും രണ്ടു പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തിൽ പങ്കെടുത്തവരും 3 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്. ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായി. രോഗം ബാധിച്ച് ചികിത്സയിലുള്ളത് 259 പേരാണ്. 140470 പേരാണ് നീരീക്ഷണത്തിലുള്ളത്.

error: Content is protected !!