സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചത് :ഇയാൾ കണ്ണൂർ ജില്ലക്കാരനാണ്

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധ ഉണ്ടായത്.
അതേസമയം വിവിധ ജില്ലകളിൽനിന്ന് ഏഴ് പേർ ഇന്ന് രോഗവിമുക്തി നേടി വീടുകളിലേക്ക് മടങ്ങി. കാസർഗോഡ് നിന്ന് നാല് പേരും കോഴിക്കോട്ട് നിന്ന് രണ്ടു പേരും കൊല്ലത്ത് ഒരാളുമാണ് രോഗവിമുക്തി നേടിയത്.