മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യി സമ്പർക്കം; കാ​സ​ർ​ഗോ​ഡ് ക​ള​ക്ട​റും ഐ​ജി​യും ക്വാ​റ​ന്‍റൈ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ട് കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു, ഐ​ജി വി​ജ​യ് സാ​ഖ​റെ, എ​സ്പി എ​ന്നി​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്.

ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​റെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ത്യേ​ക മു​ഖാ​മു​ഖം ന​ട​ത്തി​യി​രു​ന്നു. ക​ള​ക്ട​ർ​ക്കു പു​റ​മേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണ്‍​മാ​നും ഡ്രൈ​വ​റും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.

error: Content is protected !!