ഇ​ന്ത്യ​യി​ൽ 1103 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, 577 മ​ര​ണം; 18,000 ക​വി​ഞ്ഞ് രോ​ഗി​ക​ൾ

​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ തി​ങ്ക​ളാ​ഴ്ച 1103 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ലെ ഒ​ഴി​ച്ചു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,407 ആ​യി. 577 പേ​രാ​ണ് രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ചി​രി​ക്കു​ന്ന​ത്.

466 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഇ​ന്ന​ത്തെ ക​ണ​ക്കി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 4666 ആ​യി. 223 പേ​ർ സം​സ്ഥാ​ന​ത്ത് മ​രി​ച്ചു. 201 പേ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഗു​ജ​റാ​ത്തി​ൽ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1944 ആ​യി ഉ​യ​ർ​ന്നു. 45 പേ​ർ സം​സ്ഥാ​ന​ത്ത് മ​രി​ച്ചു​ക​ഴി​ഞ്ഞു.

രാ​ജ​സ്ഥാ​ൻ (57), ത​മി​ഴ്നാ​ട് (43), മ​ധ്യ​പ്ര​ദേ​ശ് (78), ഉ​ത്ത​ർ​പ്ര​ദേ​ശ് (84), തെ​ല​ങ്കാ​ന (14), ആ​ന്ധ്രാ​പ്ര​ദേ​ശ് (75), ക​ർ​ണാ​ട​ക (18), കേ​ര​ളം (6) ജ​മ്മു കാ​ഷ്മീ​ർ (14), പ​ശ്ചി​മ ബം​ഗാ​ൾ (29), ഹ​രി​യാ​ന (1), പ​ഞ്ചാ​ബ് (1), ബി​ഹാ​ർ (1), ഒ​ഡീ​ഷ (13), ജാ​ർ​ഖ​ണ്ഡ് (1) എ​ന്നി​ങ്ങ​നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സം​സ്ഥാ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്.

error: Content is protected !!