യു എ ഇയിൽ കോവിഡ് മരണം 11 ആയി; രോഗബാധിതർ 2076

യു എ ഇ: യു എ ഇയിൽ കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചതോടെ രാജ്യത്ത് കോറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 11 ആയി. ഏഷ്യൻ രാജ്യത്ത് നിന്നുള്ള പൗരനാണ് മരിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തേ അജ്മാനിൽ കണ്ണൂർ കോളയാട് സ്വദേശിയുടെ മരണം ബന്ധുക്കളും സഹപ്രവർത്തകരും സ്ഥിരീകരിച്ചിരുന്നു. ഇന്ന് 277 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 2076 ആയി ഉയർന്നു. 23 പേർക്ക് രോഗം ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇപ്പോൾ 167 ആയി.

error: Content is protected !!