സൗദിയിലെ മുഴുവന്‍ പ്രദേശങ്ങളിലും കര്‍ഫ്യൂ സമയം നീട്ടി; 24 മണിക്കൂര്‍ കര്‍ഫ്യൂ ബാധകമല്ലാത്തിടത്ത് മൂന്ന് മണിക്ക് തുടങ്ങും
സൗദി: സൗദിയിലെ എല്ലാ ഭാഗങ്ങളിലും കര്‍ഫ്യൂ സമയം മൂന്നുമണി മുതല്‍ തുടങ്ങും. നാളെ മുതലാണ് ഉത്തരവ് പ്രാബല്യത്തിലാവുക. സൗദിയില്‍ പ്രധാന നഗരങ്ങളില്‍ 24 മണിക്കൂര്‍ ആണ് കര്‍ഫ്യൂ. 24 മണിക്കൂര്‍ കര്ഡഫ്യൂ ബാധകമല്ലാത്ത എല്ലാ പ്രവിശ്യകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും കര്‍ഫ്യൂ നാളെ മുതല്‍ മൂന്ന് മണിക്ക് തുടങ്ങും.
തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ കര്‍ഫ്യൂ തുടരും. നേരത്തെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവുകള്‍ തുടരും. ഇതിന് പുറമെ ചിക്കന്‍ ഫാമുകള്‍ അടക്കമുള്ളവക്ക് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. ഓരോ മേഖലയിലേയും നിയന്ത്രങ്ങള്‍ അതത് മേഖലയിലെ ആരോഗ്യ മന്ത്രാലയ വിഭാഗവും സുരക്ഷാ വിഭാഗവും ചേര്‍ന്ന് തീരുമാനിക്കും.