കേരളത്തില്‍ കൊവി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യം: ലോക്ക് ഡൗൺ ഇളവ് കേന്ദ്ര തീരുമാനം വന്ന ശേഷമെന്ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊവി​ഡ് സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം. ലോ​ക്ഡൗ​ണ്‍ നീ​ട്ട​ണ​മോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര നി​ര്‍​ദേ​ശം വ​ന്ന​തി​നു ശേ​ഷം ആ​ലോ​ചി​ച്ചാ​ല്‍ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. എ​ന്നാ​ല്‍ സാ​ല​റി ചാ​ല​ഞ്ചി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല.

അയല്‍സംസ്ഥാനമായ ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് വ്യാപിക്കുന്നതിനാല്‍ അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താന്‍ തീരുമാനിച്ചു. പ​ച്ച​ക്ക​റി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ സം​ഭ​രി​ക്കാ​നും യോഗത്തില്‍ തീ​രു​മാ​ന​മാ​യി. ലോ​ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച്‌ ഏ​പ്രി​ല്‍ 10 ന് ​കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നം ഉ​ണ്ടാ​കുന്നും ഇ​തി​നു ശേ​ഷം സം​സ്ഥാ​ന​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്താ​ല്‍ മ​തി​യെ​ന്നും തീരുമാനിച്ചു.

സം​സ്ഥാ​ന​ത്ത് ഘ​ട്ടം ഘ​ട്ട​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നാ​ണ് ആ​ലോ​ച​ന. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ 13ന് ​വീ​ണ്ടും യോ​ഗം ചേ​രാന്‍ തീരുമാനിച്ചു.

error: Content is protected !!