സംസ്ഥാനത്തെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ശ​മ്പള വിതരണം: ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് തിങ്കളാഴ്ച മുതല്‍ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യുമെന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് അറിയിച്ചു. ജീവനക്കാരുടെ ആ​റു ദി​വ​സ​ത്തെ ശ​മ്പ​ളം മാ​റ്റി​വ​ച്ചാ​കും വി​ത​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ അറിയിച്ചത്.

മറ്റ് പ്രയാസങ്ങളൊന്നും കൂടാതെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം വച്ച്‌ അഞ്ച് മാസം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പു വച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം .

‘സര്‍ക്കാര്‍ ജീവനക്കരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിന് ഒട്ടും ആഹ്ലാദം ഇല്ല . ശമ്ബളം മാറ്റി വെക്കുക മാത്രമാണ് ചെയ്യുന്നത്. പ്രയാസങ്ങള്‍ ഇല്ലാത്ത രീതിയില്‍ മാറ്റങ്ങള്‍ പിന്നീട് ഇക്കാര്യത്തില്‍ വരുത്തും. മെയ് നാലാം തിയതി നിലവില്‍ ഉള്ള രീതിയില്‍ ശമ്പളം പിടിക്കും. പിടിക്കുന്ന ശമ്പളം എന്നു തിരിച്ചു കൊടുക്കും എന്നത് പറയാമെന്നും’ ധനമന്ത്രി അറിയിച്ചു .

‘സാലറി കട്ട് അനുസരിച്ചു സോഫ്റ്റ്‌വെയര്‍ സജ്ജമാണ്. നിവേദനങ്ങളെല്ലാം പിന്നീട് പരിഗണിക്കുന്നതായിരിക്കും . ഹൈക്കോടതി ജഡ്ജിമാരുടെ സാലറി പിടിക്കില്ല . മാറ്റിവെക്കുന്ന ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇതിനായി പ്രത്യേക അക്കൗണ്ട് ഉണ്ടാകും. 5 മാസം കൊണ്ട് 2500 കോടി മാറ്റി വക്കാനാണ് ഉദ്ദേശിക്കുന്നതെന്നും’ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

error: Content is protected !!