കോവിഡ് 19 : ഖത്തറില്‍ 283 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
ഖത്തർ : ഖത്തറില്‍ പുതുതായി 283 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചുഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 3711 ആയി. 33 പേര്‍ക്ക് കൂടി രോഗം ഭേദമായി.മൊത്തം രോഗവിമുക്തി നേടിയവര്‍ 406 ആയി ഉയര്‍ന്നു.
പുതിയ രോഗികളില്‍ ചിലര്‍ നേരത്തെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി ഇടപഴകിയിട്ടുള്ള സ്വദേശികളും സ്വദേശികളുമാണ്. പ്രവാസി തൊഴിലാളികളിലും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
എല്ലാവര്‍ക്കും ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഏഴ് പേര്‍ മാത്രമാണ് ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
1862 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം ലക്ഷണങ്ങളെ തുടര്‍ന്ന് രോഗപരിശോധന നടത്തിയത്. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം ഇതോടെ 54484 ആയി.