കോവിഡ് 19 : ഖത്തറിലെ പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ഹെല്‍പ്പ്ലൈന്‍

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി കേരളാ സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്ക റൂട്ട്സ് പ്രത്യേക ഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം (ICBF)ന്‍റെ സഹകരണത്തോടെയാണ് ഹെല്‍പ്പ്ലൈന്‍റെ പ്രവര്‍ത്തനം. രണ്ട് നമ്പറുകളിലായി ഹെല്‍പ്പ്ലൈന്‍ സേവനം ലഭ്യമാകും.

ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ ഇവയാണ്-33178494, 55532367.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഈ നമ്പറുകളിലേക്ക് വിളിക്കാം.

നോര്‍ക്ക റൂട്ട്സ് ഖത്തര്‍ ഡയറക്ടര്‍മാരായ സിവി റപ്പായി, ജെ കെ മേനോന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

error: Content is protected !!