പെൻഷൻ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ധനസഹായം

തിരുവനന്തപുരം: പെൻഷൻ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ധനസഹായം. ക്ഷേമനിധിയിൽപെടാത്തതും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതുമായ ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഈ പണത്തിന്റെ വിതരണം ഉടനെ ആരംഭിക്കും. അർഹരായവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുകയാണ് ചെയ്യുക മുഖ്യമന്ത്രി പറഞ്ഞു.