ഒമാനില്‍ 128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍ തിങ്കളാഴ്ച 128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 727 ആയി. ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതരില്‍ 124 പേര്‍ രോഗമുക്തി നേടി. നാലു പേര്‍ മരിച്ചു. ബാക്കി 599 പേരാണ് രോഗ ബാധിതരായി നിലവിലുള്ളത്.

എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതെസമയം രണ്ട് മലയാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. റൂവി ഹൈ സ്ട്രീറ്റില്‍ രണ്ട് മലയാളികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച വ്യക്തികള്‍ സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്ന സംശയം സ്ഥലത്തെ മലയാളികളെ ഉള്‍പ്പെടെ ആശങ്കയിലാക്കിയിരിക്കുകയാണ്. മത്രാ പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്നതും ഏറ്റവും തിരക്കുള്ള സൂഖുകളില്‍ ഒന്നുമാണ് റൂവി ഹൈ സ്ട്രീറ്റ് സൂഖ്.

error: Content is protected !!