മൂന്നാറില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഇടുക്കി: നിരോധാനാജ്ഞ ലംഘിക്കുന്നത് പതിവായതോടെ മൂന്നാറില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏഴു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണമെന്നാണ് നിര്‍ദേശം.
നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്ന് പതിവായതോടെയാണ് ജില്ലഭരണകൂടത്തിന്റെ കര്‍ശന നടപടി. നിര്‍ദ്ദേശം ലംഘിച്ച് കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്ക് എതിരെ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അവശ്യ സാധനങ്ങളെല്ലാം ഉച്ചയ്ക്ക് രണ്ടിനു മുന്‍പ് സാമൂഹിക അകലം പാലിച്ച് വാങ്ങണമെന്നും നിര്‍ദേശമുണ്ട്. നിരോധനാജ്ഞ ഏര്‍പ്പെടുത്തി രണ്ടാഴ്ചയായിട്ടും മൂന്നാറില്‍ തിരക്കിന് കുറവില്ലാത്തതും അവശ്യ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന നിരവധിപ്പേര്‍ പതിവായി പുറത്തിറങ്ങുന്നതും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചത്.