നാളെ മുതല്‍ സംസ്ഥാനത്ത് മാസ്‌ക്ക് നിര്‍ബന്ധം

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് മാസ്‌ക്ക് നിര്‍ബന്ധമാക്കി. നാളെ മുതല്‍ പൊതു സ്ഥലത്ത് മാസ്‌ക്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ വ്യക്തമാക്കി.
മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രചാരണം ഇന്നു മുതല്‍ ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം.
അതേസമയം വയനാട്ടില്‍ പൊതു ഇടങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വയനാട്ടില്‍ മാസ്‌ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തും.