മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3,000 കടന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.വ്യാഴാഴ്ച 165 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 3,081 ആയി ഉയര്‍ന്നത്.

വ്യാഴാഴ്ച സ്ഥിരീകരിച്ച 165 കേസുകളില്‍ 107 എണ്ണവും മുംബൈയില്‍ നിന്നുള്ളവയാണ്. പുണെയില്‍ 19 കേസുകളും നാഗ്പുരില്‍ 10 കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ നിലവില്‍ 187 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. 295 പേര്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു.

അതേസമയം, രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,380 ആയി. അതില്‍ 414 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവില്‍ 10,477 പേരാണ് ചികിത്സയിലുള്ളത്. 1,488 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

error: Content is protected !!