പഞ്ചാബില്‍ രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടി

ചണ്ഡീഗഢ്: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചാബില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി.

ദിവസവും രാവിലെ ഏഴു മുതല്‍ 11 വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. ഈ സമയത്ത് ആളുകള്‍ക്ക് പുറത്തിറങ്ങാമെന്നും കടകള്‍ ഈ സമയത്ത് തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

11 മണിയോടെ എല്ലാവരും തിരികെ വീടുകളില്‍ പ്രവേശിച്ച്‌ നിയന്ത്രണങ്ങള്‍ പാലിക്കണം. സംസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം കര്‍ഫ്യൂ തുടരണമോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

322 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

error: Content is protected !!