പരീക്ഷ നടത്തപ്പിന് പ്രത്യേക സമിതി: ഒരാഴ്‍ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകളും അധ്യയനവും അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. സമിതി ചെയര്‍മാനായി ആസൂത്രണ ബോര്‍ഡ് അംഗം ബി. ഇക്ബാലിനെ തെരഞ്ഞെടുത്തു. എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.

കോവിഡിനെ തുടര്‍ന്ന്​ സംസ്​ഥാനത്തെ സ്​കൂള്‍, സര്‍വകലാശാല എന്നിവയുടെ വിവിധ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ജൂണില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ കഴിയുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്​. ഈ സാഹചര്യത്തിലാണ്​ നടപടി.

error: Content is protected !!